ഹുഡ്സൺ ഒഡോയി ഇന്ന് തിരികെയെത്തും

- Advertisement -

പരിക്കേറ്റ് ഏറെ നാളായി പുറത്തിരിക്കുന്ന ചെൽസി വിങ്ങർ കാലം ഹഡ്സൻ ഒഡോയി ഇന്ന് കളത്തിൽ മടങ്ങി എത്തും. പരിക്ക് മാറിയ താരം കഴിഞ്ഞ ആഴ്ച മുതൽ ചെൽസി ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു. ഇന്ന് നടക്കുന്ന ചെൽസിയുടെ അണ്ടർ 23 മത്സരത്തിലാകും ഒഡോയി ഇറങ്ങുക. ബ്രൈറ്റണെ ആണ് ചെൽസി അണ്ടർ 23 ടീം ഇന്ന് നേരിടേണ്ടത്.

18 വയസുകാരനായ താരം കഴിഞ്ഞ സീസണിൽ സാരി ചെൽസി പരിശീലകനായി വന്നതോടെയാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷെ ഏപ്രിലിൽ പരുക്ക് പറ്റിയതോടെ താരത്തിന് പുറത്ത് പോകേണ്ടി വന്നു. നിലവിൽ ചെൽസിയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന താരം വൈകാതെ പുതിയ കരാർ ഒപ്പിട്ടേക്കും.

Advertisement