അസിസ്റ്റുകളിൽ മുമ്പൻ ഹസാർഡ് തന്നെ, പ്രീമിയർ ലീഗിലെ മികച്ച പ്ലെ മേക്കർ അവാർഡ് സ്വന്തമാക്കി

- Advertisement -

പ്രീമിയർ ലീഗ് ഈ സീസൺ അവസാനിച്ചപ്പോൾ മികച്ച പ്ലെ മേക്കർക്കുള്ള അവാർഡ് ചെൽസിയുടെ സൂപ്പർ താരം ഈഡൻ ഹസാർഡ് സ്വന്തമാക്കി. ഈ സീസണിൽ 15 അസിസ്റ്റുകൾ നേടിയാണ് താരം നേട്ടം കൈവരിച്ചത്. ചെറീസ് താരം റയാൻ ഫ്രേസറിനെ മറികടന്നാണ് താരം മുന്നിലെത്തിയത്. ഫ്രേസർ 14 അസിസ്റ്റുകൾ നേടി. 12 അസിസ്റ്റുകൾ നേടിയ ലിവർപൂൾ താരം അലക്‌സാണ്ടർ അർണോൾഡും ടോട്ടൻഹാം താരം ഏർക്സണും ആണ് മൂന്നാം സ്ഥാനത്ത്.

റയൽ മാഡ്രിഡിലേക് പോകും എന്ന് സംശയിക്കപ്പെടുന്ന ഹസാർഡിന് ഇംഗ്ലീഷ് ഫുട്‌ബോളിൽ തന്റെ അവസാന സീസൺ അവിസ്മരണീയം ആകാൻ സാധിച്ചു. 15 അസിസ്റ്റുകൾക് പുറമെ 16 ഗോളുകളും താരം നേടി. ഈ സീസണിൽ ഫുൾഹാമിന് എതിരെ ലോഫ്റ്റസ് ചീക്ക് നേടിയ ഗോളിന് നൽകിയ അസിസ്റ്റ് ആണ് തനിക്ക് ഏറെ പ്രിയപ്പെട്ടത് എന്ന് ഹസാർഡ് അവാർഡ് സ്വീകരിച്ച ശേഷം പ്രതികരിച്ചു.

Advertisement