ഗോളിനെ പറ്റി ചിന്തിക്കുന്നില്ല, ലക്‌ഷ്യം ട്രോഫി മാത്രം; ഹസാർഡ്

Staff Reporter

താൻ ഗോളിനെ പറ്റി ചിന്തിക്കുന്നില്ലെന്നും സീസണിൽ ട്രോഫി നേടുന്നതിന് കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതിനും ചെൽസിയുടെ ബെൽജിയൻ താരം ഹസാർഡ്. ലിവർപൂളിനെതിരേ നേടിയ ഗോളോടെ പലരും ഹസാർഡിനെ റൊണാൾഡോയുടെയും മെസ്സിയുടെയും നിലവാരത്തിൽ എത്തിയെന്ന് പറഞ്ഞതോടെയാണ് സീസണിൽ താൻ ഗോളുകൾ ലക്‌ഷ്യം വെക്കുന്നില്ലെന്ന് ഹസാർഡ് പറഞ്ഞത്.

താൻ ഓരോ കൊല്ലവും ട്രോഫികളാണ് ലക്‌ഷ്യം വെക്കുന്നതിനും താരം പറഞ്ഞു. താൻ എത്ര ഗോളുകൾ നേടുന്ന എന്നതിന് താൻ പ്രാധാന്യം കൊടുക്കുന്നില്ലെന്നും ഫുട്ബോൾ ആസ്വദിക്കാനും കിരീടം നേടാനുമാണ് താൻ പ്രാധാന്യം കൊടുക്കുന്നതിനും ഹസാർഡ് വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് കളത്തിൽ ഉള്ള സ്വാതന്ത്യ്രം മൗറിഞ്ഞോയും കൊണ്ടേയും പരിശീലകരായിരുന്നപ്പോഴും ലഭിച്ചിരുന്നെനും ഹസാർഡ് പറഞ്ഞു. പ്രീമിയർ ലീഗിൽ ആദ്യ 6 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളുമായി ഹസാർഡ് മികച്ച ഫോമിലാണ്.