ജർമ്മനി വിട്ട് ഇംഗ്ലണ്ടിലേക്ക് എത്തിയ ഹവേർട്സിന് ഇതുവരെ തന്റെ ജർമ്മിനിയിലെ ഫോമിൽ എത്താൻ ആയിട്ടില്ല. ചെൽസിക്ക് വേണ്ടി ലീഗ് കപ്പിൽ ഹാട്രിക്ക് നേടി എങ്കിലും പ്രീമിയർ ലീഗിൽ ഹവേർട്സിന്റെ മികവ് കാണാൻ ആയിട്ടില്ല. പ്രീമിയർ ലീഗ് ജർമ്മനി പോലെ അല്ല എന്ന് ചെൽസിയുടെ റെക്കോർഡ് സൈനിംഗ് ഹവേർട്സ് പറയുന്നു. പ്രീമിയർ ലീഗിൽ പോരാട്ടം കടുത്തതാണെന്ന് ഹവേർട്സ് പറഞ്ഞു.
ഡിഫൻഡേഴ്സുമായുള്ള നേരിട്ടുള്ള പോരാട്ടം ഒട്ടും എളുപ്പമല്ല. ജർമ്മനിയിലെ ഫുട്ബോൾ മോശമാണ് എന്നല്ല താൻ പറയുന്നത്. പക്ഷെ തനിക്ക് തോന്നുന്നത് പ്രീമിയർ ലീഗിൽ മോശം കളിക്കാരോ ശരാശരി കളിക്കാരോ ഇല്ല എന്നാണ്. അവിടെ എല്ലാവരും ലോക നിലവാരം ഉള്ള കളിക്കാരാണ് ഹവേർട്സ് പറഞ്ഞു. പ്രീമിയർ ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോൾ നേടാൻ ചെസിയുടെ പുതിയ സൈനിംഗുകളായ കായ് ഹവേർട്സിനും വെർനറിനും ആയിട്ടില്ല.