കാലിന് ഏറ്റ പരിക്കിനെ തുടർന്ന് ലിവർപൂൾ താരം ഹാർവി എലിയറ്റ് ഒരു മാസത്തോളം പുറത്തിരിക്കും. ഈ പരിക്ക് ഒക്ടോബർ അവസാനം വരെ അദ്ദേഹത്തെ പുറത്താക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഇതുവരെ ലിവർപൂളിനായി ഏഴ് മിനിറ്റ് മാത്രം കളിച്ച 21 കാരനായ ലിവർപൂൾ മിഡ്ഫീൽഡറിന് ഇംഗ്ലണ്ട് U21ക്ക് ഒപ്പം പരിശീലനം നടത്തവെ ആണ് പരിക്കേറ്റത്.

പുതിയ ഹെഡ് കോച്ച് ആർനെ സ്ലോട്ടിൻ്റെ കീഴിൽ ടീമിലേക്ക് എത്താമെന്ന എലിയട്ടിൻ്റ പ്രതീക്ഷകൾക്ക് ഈ പരിക്ക് ഒരു പ്രഹരമാണ്. നോട്ടിംഗ്‌ഹാം ഫോറസ്റ്റ്, എസി മിലാൻ, ബോൺമൗത്ത് എന്നിവയ്‌ക്കെതിരായ മത്സരങ്ങൾ ഉൾപ്പെടെയുള്ള നിർണായക ഗെയിമുകൾ എലിയട്ടിന് നഷ്ടമാകും.