ന്യൂകാസിൽ താരം ഹാവി ബാൺസിന്റെ തിരിച്ചു വരവ് വൈകുമെന്ന് ഉറപ്പായി. താരം പരിക്കിൽ നിന്നും മുക്തനാകാൻ സമയമെടുക്കുമെന്നും മൂന്ന് മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നും ന്യൂകാസിൽ കോച്ച് എഡി ഹോ അറിയിച്ചു. ഇതോടെ പുതിയ ക്ലബ്ബിൽ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ് മുൻ ലെസ്റ്റർ സിറ്റി താരത്തിന്. ഇനി 2024ഓടെ മാത്രമേ ബാൺസിനെ പിച്ചിൽ കാണാൻ സാധിക്കൂ.
ഷെഫിൽഡിനെതിരായ വമ്പൻ ജയം നേടിയ മത്സരത്തിൽ ആയിരുന്നു ബാൺസിന് പരിക്കേറ്റത്. പന്ത്രണ്ടാം മിനിറ്റിൽ തന്നെ താരം കളം വിടുകയായിരുന്നു. കാൽപാദത്തിലായി ഏറ്റ പരിക്ക് ഗുരുതരമെന്ന് തന്നെയാണ് എഡി ഹോവ് ചൂണ്ടിക്കാണിച്ചത്. അതേ സമയം മത്സരത്തിൽ താരത്തിന് കനത്ത ടാക്കിൾ നേരിടേണ്ടി വന്നില്ലെന്നും കോച്ച് ചൂണ്ടിക്കാണിച്ചു. അതേ സമയം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വമ്പൻ ഫിക്സച്ചറുകൾ മുൻപിൽ നിൽക്കെ പരിക്കുകൾ ന്യൂകാസിലിന് ഭീഷണി ഉയർത്തുകയാണ്. ജോയേലിന്റൺ, വില്ലോക്ക് തുടങ്ങിയ മുന്നേറ്റ താരങ്ങൾ നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു. ട്രാൻസ്ഫർ വിൻഡോയിൽ 38 മില്യൺ പൗണ്ടോളം മുടക്കിയാണ് ന്യൂകാസിൽ ബാൺസിനെ ടീമിൽ എത്തിച്ചത്.
Download the Fanport app now!