ഹാളണ്ടിന്റെ റെക്കോർഡ് ഹാളണ്ട് തന്നെ തകർക്കും എന്ന് പെപ്

Newsroom

ഇന്നലെ വെസ്റ്റ് ഹാമിനോട് നേടിയ ഗോളോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഹാളണ്ട് മാറിയിരുന്നു. വരും വർഷങ്ങളിൽ ആ റെക്കോർഡ് ഹാളണ്ട് തന്നെ തകർക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പെപ് ഗ്വാർഡിയോള.

Picsart 23 05 04 02 06 18 763

“എല്ലാ ടീമും ഹാളണ്ടിന്റെ നേട്ടത്തിൽ തൃപ്തരാണ്, കാരണം അദ്ദേഹം ഒരു അതുല്യ വ്യക്തിയാണ് -. അവിശ്വസനീയമായ നാഴികക്കല്ലായതിനാൽ ആണ് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഒരു ദിവസം അയാൾക്ക് തന്നെ സ്വന്തം റെക്കോർഡ് തകർക്കാൻ കഴിഞ്ഞേക്കും. ഒരു മികച്ച സ്‌ട്രൈക്കറെ കൂടാതെ നമുക്ക് പലതും നേടാൻ കഴിയില്ല,” ഗാർഡിയോള പറഞ്ഞു

“എർലിംഗിനെ പോലെയുള്ള ഒരു കളിക്കാരനെ നിങ്ങൾ വാങ്ങുമ്പോൾ, അയാൾക്ക് എവിടെയും ഗോൾ നേടാനാകുമെന്ന് ഞങ്ങൾ കരുതാം, പക്ഷേ
എല്ലാം ഒരു പ്രോസസ് ആണ്‌. ഫ്രീ-കിക്കുകൾ ഒഴികെയുള്ള എല്ലാ സാഹചര്യങ്ങളും അദ്ദേഹത്തിന് ഇപ്പോൾ സ്കോർ ചെയ്യാൻ കഴിയും – ഒരുപക്ഷേ ഭാവിയിൽ ഫ്രീകിക്കും നേടാം.” ഗ്വാർഡിയോള പറഞ്ഞു