ഹാളണ്ട് ജനുവരി അവസാനം വരെ പുറത്ത്

Newsroom

പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് ജനുവരി അവസാനം വരെ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ഗാർഡിയോള. താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ല എന്നും ഇനിയും സമയമാകും എന്നും ഗ്വാർഡിയോള പറഞ്ഞു. ഡിസംബർ ആദ്യം കാലിന് പരിക്കേറ്റ ഹാളൻഡിന് സിറ്റിയുടെ അവസാന എട്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലും നോർവീജിയൻ താരം ഉണ്ടാകില്ല എന്ന് പെപ് ഇന്നലെ പറഞ്ഞു.

Picsart 24 01 13 10 52 17 020

ഈ മത്സരം കഴിഞ്ഞ് അബുദാബിയിലേക്ക് പോകുന്ന മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ഹാളണ്ട് ചേരും. അവിടെ വെച്ച് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്.

“ഈ മാസം അവസാനത്തോടെ അവൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമാണ് ഇത്” പെപ് പറഞ്ഞു.