ഹാളണ്ടിന്റെ പരിക്ക് സാരമുള്ളതല്ല

Newsroom

മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ട് ഇന്നലെ ഡോർട്മുണ്ടിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചതോടെ സബ്ബായി പുറത്ത് പോയിരുന്നു‌‌ ഹാളണ്ടിന്റെ കാലിലേറ്റ പരിക്കാണ് താരത്തെ സബ് ചെയ്യാൻ കാരണം എന്ന് പരിശീലകൻ ഒഎഒ ഗ്വാർഡിയോള പറഞ്ഞു. എന്നാൽ ഹാളണ്ടിന്റെ പരിക്ക് സാരമുള്ളതല്ല എന്നും പരിക്ക് മോശമാകാതിരിക്കാൻ വേണ്ടി കരുതലായാണ് താരത്തെ പിൻവലിച്ചത് എന്നും ഗ്വാർഡിയോള പറഞ്ഞു.

Erling Haaland Manchester City Southampton

ഹാളണ്ട് അടുത്ത മത്സരം കളിക്കും എന്ന് ഇതോടെ ഉറപ്പായി. ഹാളണ്ട് ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇതിനകം 16 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ ഹാളണ്ട് സിറ്റിക്കായി സ്കോർ ചെയ്തു. കാല്ലിനേറ്റ പരിക്ക് അല്ലാതെ പനിയും താരത്തെ അലട്ടുന്നുണ്ട് എന്ന് പെപ് ഇന്നലെ മത്സര ശേഷം പറഞ്ഞു.