ഒരു സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നും ഏറ്റവും അധികം ഗോളുകൾ നേടുന്ന പ്രീമിയർ ലീഗ് താരമായി മാറി മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിങ് ഹാളണ്ട്. ചാമ്പ്യൻസ് ലീഗിൽ ബയേണിന് എതിരെ ഗോൾ നേടിയതോടെ താരം സീസണിൽ 45 മത്തെ ഗോൾ ആണ് നേടിയത്. ഇത് വരെ ഒരു പ്രീമിയർ ലീഗ് താരവും ഒരു സീസണിൽ ഇത്രയും ഗോളുകൾ നേടിയിട്ടില്ല.
ഒരു സീസണിൽ 44 ഗോളുകൾ ഉള്ള വാൻ നിസ്റ്റൽ റൂയി, മുഹമ്മദ് സലാഹ് എന്നിവരുടെ റെക്കോർഡ് ആണ് ഹാളണ്ട് മറികടന്നത്. ചാമ്പ്യൻസ് ലീഗിൽ കളിച്ച 26 മത്തെ മത്സരത്തിൽ ഹാളണ്ട് നേടുന്ന 34 മത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഈ സീസണിൽ 39 മത്സരങ്ങളിൽ ഹാളണ്ട് 51 ഗോളുകളിൽ ആണ് പങ്കാളിയായത്. ബയേണിന് എതിരെ ഗോൾ അടിക്കുകയും അടുപ്പിക്കുകയും ചെയ്ത ഹാളണ്ട് തന്റെ ബയേണിന് എതിരായ എട്ടാമത്തെ മത്സരത്തിൽ ആദ്യമായി അവരെ തോൽപ്പിക്കുകയും ചെയ്തു.