ചരിത്രം എല്ലാം വഴിമാറുന്നു, ഹാളണ്ടിന് ഗോളിൽ അർധ സെഞ്ച്വറി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഒരു ചരിത്ര നേട്ടത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, 34 ഗോളുകളോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ എന്ന റെക്കോഡിനൊപ്പമെത്തി. 1993/94, 1994/95 സീസണുകളിൽ 34 ഗോളുകൾ അടിച്ച ഇതിഹാസ സ്‌ട്രൈക്കർമാരായ ആൻഡ്രൂ കോൾ, അലൻ ഷിയറർ എന്നിവർക്കൊപ്പമാണ് ഹാളണ്ട് ഇന്ന് ഫുൾഹാമിനെതിരെ നേടിയ ഗോളോടെ എത്തിയത്‌.

ഹാളണ്ട്

കോളും ഷിയററും 42 മത്സരങ്ങൾ ഉള്ള പ്രീമിയർ ലീഗ് സീസണുകളിൽ ആയിരുന്നു 34 ഗോളുകൾ നേടിയിരുന്നത്‌. ഹാളണ്ട് ഇപ്പോൾ വെറും 32 ഗെയിമുകളിൽ നിന്നാണ് ഈ റെക്കോർഡിൽ എത്തിയത്‌. ഇനിയും ആറ് മത്സരങ്ങൾ ബാക്കയുള്ളത് കൊണ്ട് ഹാളണ്ട് ഇനിയും എത്ര ഗോളുകൾ നേടും എന്ന് കണ്ടറിയണം. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ആയി ഹാലാൻഡ് 50 ഗോളുകളിലും ഇന്ന് എത്തി.