ഐസ്‌ലാന്റ് ക്യാപ്റ്റൻ കാർഡിഫ് സിറ്റിയിൽ തുടരും

- Advertisement -

ലോകകപ്പിൽ ഐസ്‌ലാന്റിനെ നയിച്ച ഗുണ്ണാർസൺ കാർഡിഫ് സിറ്റിയിൽ തന്നെ തുടരും. ഒരു വർഷത്തേക്കാണ് താരം കാർഡിഫുമായി കരാർ പുതുക്കിയത്. പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ തേടി എത്തിയിരിക്കുകയാണ് കാർഡിഫ് സിറ്റി ഈ സീസണിൽ. 2011 മുതൽ ഗുണ്ണാർസൺ കാർഡിഫിൽ തന്നെയാണ് കളിക്കുന്നത്. കഴിഞ്ഞ‌ സീസണിൽ പരിക്ക് കാരണം സീസണിന്റെ ഭൂരിഭാഗവും താരത്തിന് നഷ്ടപ്പെട്ടിരുന്നു.

ഇതുവരെ കാർഡിഫിനായി 230ൽ അധികം മത്സരം കളിച്ചിട്ടുള്ള താരം 25
4 ഗോളുകളും ക്ലബിനായി നേടി. റഷ്യൻ ലോകകപ്പിൽ ഐസ്‌ലാന്റിനായി ഗുണ്ണാർസൺ മികച്ചു നിന്നിരുന്നു.എൺപതോളം മത്സരങ്ങൾ ദേശീയ ടീമിനായി താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement