ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ഗുണ്ടോഗൻ

Wasim Akram

തന്റെ ഭാവിയെക്കുറിച്ച് അവസാന തീരുമാനം എടുത്തിട്ടില്ലെന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ മധ്യനിര താരം ഇകായ് ഗുണ്ടോഗൻ. മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് ജയത്തിനു പിറകെ ആയിരുന്നു ടീം ക്യാപ്റ്റൻ കൂടിയായ താരത്തിന്റെ പ്രതികരണം.

ഗുണ്ടോഗൻ

സിറ്റിയുടെ പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യൻസ് ലീഗ് ജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ കരാർ നീട്ടാൻ സിറ്റി ശ്രമിക്കുന്നുണ്ട്. അതേസമയം ബാഴ്‌സലോണ, ആഴ്‌സണൽ ടീമുകളും ഈ വർഷം സിറ്റിയും ആയി കരാർ അവശേഷിക്കുന്ന താരത്തിന് പിറകിൽ ഉണ്ട്.