മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ ഇംഗ്ലണ്ട് ദേശീയ ടീം പരിചരിച്ച രീതിയെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. ഇംഗ്ലീഷ് ദേശീയ ടീമിനായി കളിക്കുന്നതിനിടയിൽ കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടുകാർക്ക് ഒപ്പം പാർട്ടി നടത്തിയതിന് ഗ്രീൻവുഡ് ഏറെ വിമർശനങ്ങളും ഒപ്പം ഇംഗ്ലീഷ് എഫ് എയുടെ നടപടിയും നേരിട്ടിരുന്നു. എന്നാൽ ഗ്രീൻവുഡിന്റെ കാര്യത്തിൽ ഇംഗ്ലണ്ടിനും പരിശീലകൻ സൗത്ഗേറ്റിനും തെറ്റുപറ്റിയെന്ന് ഒലെ പറയുന്നു.
18കാരനായ ഗ്രീൻവുഡ് ഒരു വലിയ സീസൺ കഴിഞ്ഞാണ് വരുന്നത്. ഗ്രീൻവുഡിന് വിശ്രമം ആവശ്യമാണെന്നും അത് പരിഗണിക്കണം എന്നു താൻ ഇഗ്ലണ്ടിനോട് വ്യക്തമാക്കിയതാണെന്ന് ഒലെ പറഞ്ഞു. ആകെ രണ്ടാഴ്ച മാത്രമാണ് താരത്തിന് വിശ്രമം ലഭിച്ചത് ഗ്രീൻവുഡിന് മാനസികമായു ശാരീരികമായു വിശ്രമം വേണ്ട സമയത്താണ് ഇംഗ്ലണ്ട് താരത്തെ ടീനിൽ എടുത്തത് എന്നും ഒലെ വിമർശിച്ചു. ഗ്രീൻവുഡ് നല്ല വ്യക്തിയാണെന്നും ഉടൻ എല്ല പഴയ പോലെ ആകും എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.