ഫുട്ബോൾ പുനരാരംഭിക്കുക ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ആയിരിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഈ അവസരത്തിൽ ഫുട്ബോൾ പ്രേക്ഷകർക്ക് ഗ്യാലറിയിൽ കാണികളുടെ അഭാവം ഉണ്ടെൻ തോന്നാത്ത വിധത്തിൽ ടെലിക്കാസ്റ്റിന് ഒരുങ്ങുകയാണ് സ്പോർട്സ് ചാനലുകൾ. കമ്പ്യൂട്ടറ്റ് ഗ്രാഫിക്സ് വഴി ഗ്യാലറിയിൽ ആരാധകരെ സൃഷ്ടിക്കാനാണ് ചാനലുകൾ ഒരുങ്ങുന്നത്.
ഇംഗ്ലീഷ് ചാനലായ സ്കൈ സ്പോർട്സ് ആണ് ഇത്തരം ഒരു നീക്കത്തിന് പിറകിൽ. ഗ്രാഫിക്സ് വഴി ആരാധകരെ സൃഷ്ടിക്കുന്നതിനോടൊപ്പം ഫുട്ബോൾ ആരാധകർ സ്റ്റേഡിയത്തിൽ ഉള്ളതു പോലെ അന്തരീക്ഷവും സ്കൈ സ്പോർട്സ് പുനസൃഷ്ടിക്കും. കാണികൾ ഇല്ലാത്ത മത്സരത്തിൽ അനുഭവപ്പെടുന്ന നിശബ്ദത മത്സരം ടി വിയിൽ കണുന്നവർക്ക് വിരസത ഉണ്ടാക്കും എന്നതിനാലാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്.