വെസ്റ്റ് ഹാം യുണൈറ്റഡ് ഗ്രഹാം പോട്ടറുമായി വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. നിലവിലെ മാനേജർ ലോപെറ്റെഗുയി ക്ലബ് വിടുക ആണെങ്കിൽ പിൻഗാമിയാകാൻ ഏറ്റവും കൂടുതൽ സാധ്യത ഗ്രഹാം പോട്ടറിന് തന്നെയാണ്. പോട്ടറും ഫുട്ബോളിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ട്.
ബ്രൈറ്റണിലെ മികച്ച സമയത്തിന് പേരുകേട്ട പോട്ടർ അവസാനമായി ചെൽസിയെ ആണ് പരിശീലിപ്പിച്ചത്. ചെൽസിയിൽ പോട്ടറിന് അത്ര കാലമായിരുന്നില്ല. വെസ്റ്റ് ഹാമിലെ ലോപെറ്റെഗിയുടെ സ്ഥാനം ഇപ്പോൾ അനിശ്ചിതാവസ്ഥയിൽ ആണ്.
വെസ്റ്റ് ഹാം ഇപ്പോൾ ലീഗിൽ 14ആം സ്ഥാനത്താണ്. 20 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 6 വിജയങ്ങൾ ആണ് വെസ്റ്റ് ഹാം നേടിയത്. അവസാന 8 മത്സരങ്ങളിൽ നിന്ന് ആകെ 1 മത്സരമാണ് വെസ്റ്റ് ഹാം ജയിച്ചത്.