ഇംഗ്ലീഷ് മുന്നേറ്റനിര താരം ആന്റണി ഗോർഡൻ ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. 2023 ജനുവരിയിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിൽ ചേർന്ന 23 കാരനായ താരം അവർക്ക് ആയി ഇത് വരെ 74 കളികളിൽ നിന്നു 15 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു. കൂടാതെ താരത്തിന്റെ ഫോമിനു ഇംഗ്ലണ്ട് ടീമിലേക്കും വിളി എത്തിയിരുന്നു.

നേരത്തെ താരത്തിന് ആയി ലിവർപൂൾ അടക്കമുള്ള വമ്പന്മാർ രംഗത്ത് ഉണ്ടായിരുന്നു എന്ന വാർത്തകൾക്ക് ഇടയിൽ ഇത് എഡി ഹോവിന്റെ ടീമിന് വലിയ ആത്മവിശ്വാസം ആണ് പകരുക. തന്റെ കളി ശൈലിക്കും കരിയറിനും ഏറ്റവും യോജിച്ച സ്ഥലം ന്യൂകാസ്റ്റിൽ ആണെന്ന് പറഞ്ഞ ഗോർഡൻ ക്ലബിന് ഒപ്പം ആരാധകർ നീണ്ട കാലം കാത്തിരിക്കുന്ന ഒരു കിരീടം എന്ന ലക്ഷ്യം നേടുകയാണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



