ഗോമസ് വാട്ട്ഫോഡിൽ തുടരും, പുത്തൻ കരാർ ഒപ്പിട്ടു

Sports Correspondent

ഇംഗ്ലീഷൻപ്രീമിയർ ലീഗ് ക്ലബ്ബ് വാട്ട്ഫോഡിന്റെ ഗോൾ കീപ്പർ ഹെറേലിയോ ഗോമസ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം ഒരു സീസൺ കൂടെ ക്ലബ്ബിൽ തുടരും. അഞ്ച് വർഷം മുൻപ് ടോട്ടൻഹാമിൽ നിന്നാണ് ഗോമസ് വാട്ട്ഫോഡിൽ എത്തുന്നത്.

38 വയസുകാരനായ ഗോമസ് 2015 ൽ ക്ലബ്ബിനെ പ്രീമിയർ ലീഗിലേക് തിരികെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ്. ക്ലബ്ബിനായി ഇതുവരെ 156 മത്സരങ്ങളിൽ ഗോൾ വല കഥ ഗോമസ് 2003 മുതൽ 2010 വരെ ബ്രസീൽ ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2004 മുതൽ 2008 വരെ പി എസ് വി ക്കായി കളിച്ച ഗോമസ് പിന്നീട് 2014 വരെ ടോട്ടൻഹാമിനായി കളിച്ചു.