മൗറീനോയുടെ പണി പോകില്ല എന്ന് ഗിഗ്സ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകന്റെ സ്ഥാനം തെറിക്കില്ല എന്നാണ് തന്റെ അനുമാനം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്. ഇപ്പോഴുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രതിസന്ധികൾ തീരാൻ പരിശീലകനെ മാറ്റണൊ എന്ന ചോദ്യത്തിനായിരുന്നു ഗിഗ്സിന്റെ മറുപടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകൻ കൂടി ആയിരുന്ന ഗിഗ്സ് മൗറീനോ ക്ലബിൽ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിഷമ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ഇത് അവർ മറികടക്കും. മൗറീനീയെ മാറ്റൽ അതിന് പരിഹാരമല്ല. മൗറീനോ ഇന്ന് പോയാൽ അടുത്ത വർഷം ഇതേ ചോദ്യം വേറെ പരിശീലകർക്ക് നേരെ ഉയർത്തേണ്ടി വരും. ഗിഗ്സ് പറഞ്ഞു.

Advertisement