ആരെയും അനുകരിക്കാതിരിക്കുക, മാഞ്ചസ്റ്ററിന്റെ ജെയിംസിന് ഗിഗ്സിന്റെ ഉപദേശം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ഡാനിയൽ ജെയിംസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗിഗ്സിന്റെ ഉപദേശം. വെയിൽസ് ദേശീയ താരമായ ജെയിംസ് ഗിഗ്സിന്റെ കീഴിലാണ് അവിടെ കളിക്കുന്നത്. ജെയിംസ് മികച്ച കളിക്കാരൻ ആണെന്നും ആരെയും മാഞ്ചസ്റ്ററിൽ അനുകരികകതിരുന്നാൽ വലിയ താരമായി മാറും എന്നും ഗിഗ്സ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകുന്നവരെല്ലാം പുതിയ റൊണാൾഡോയും പുതിയ റൂണിയുമൊക്കെ ആവാൻ ശ്രമിച്ച് പരാജയപൊടുന്നതാണ് സ്ഥിരം കഥ. അതാണ് ജെയിംസിനോട് ജെയിംസ് ആയി തന്നെ നിൽക്കാൻ ഗിഗ്സ് ഉപദേശം നൽകാൻ കാരണം. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ താരത്തിന്റെ ഒപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം എന്നും ആരും ആസ്വദിക്കുന്ന കളിയാണ് ജെയിൻസിന്റേത് എന്നും ഗിഗ്സ് പറഞ്ഞു.

സ്വാൻസി സിറ്റിയിൽ നിന്നാണ് യുവതാരം ഡാനിയൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെയും ഒലെയുടെ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യത്തെയും സൈനിംഗ് ആണ് ജെയിംസ്.