ചെൽസിയിലെക്ക് കൂടുമാറാൻ ലിവർപൂളിന്റെയും ചെൽസിയുടെയും മാനേജർ ആയിരുന്ന റാഫാ ബെനിറ്റസ് തന്നെ നിർബന്ധിചിരുന്നുവെന്നു വെളിപ്പെടുത്തി നിലവിലെ റേഞ്ചേഴ്‌സ് മാനേജർ ആയ സ്റ്റിവൻ ജെറാർഡ്. റാഫാ ബെനിറ്റസ് ചെൽസിയിൽ ആയിരുന്ന സമയത്താണ് തന്നെ ചെല്സിയിലേക്ക് ക്ഷണിച്ചത് എന്ന് ജെറാർഡ് വെളിപ്പെടുത്തിയത്.
2005ൽ റാഫാ ബെനിറ്റസ് ലിവർപൂൾ മാനേജർ ആയിരുന്ന സമയത്താണ് ജെറാർഡും സംഘവും ചാമ്പ്യൻസ് ലീഗ് വിജയിച്ചത്. അതിന് ശേഷം മോശം പ്രകടനത്തിന്റെ പേരിൽ റാഫാ ടീമിൽ നിന്ന് പുറത്തു പോവുകയായിരുന്നു. അന്ന് ചെൽസി മാനേജർ ആയിരുന്ന മൗറീൻഹോക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും ജെറാർഡ് പറഞ്ഞു.
ലിവർപൂളിന്റെ കൂടെ ചാമ്പ്യൻസ് ലീഗ്, ലീഗ് കപ്പ്, എഫ്എ കപ്പ് എന്നിവയെല്ലാം നേടിയ ജെറാർഡ് പക്ഷെ ഒരു പ്രീമിയർ ലീഗ് പോലും നേടാതെയാണ് കരിയർ അവസാനിപ്പിച്ചത്. 2013ൽ ചെല്സിക്കെതിരായ മത്സരത്തിൽ ജെറാർഡിന്റെ പിഴവിൽ നിന്നും നേടിയ ഗോളിൽ ചെൽസി ജയിച്ചതോടെ ആ വർഷം ലീഗ് കിരീടം നേടാനുളള അവസരം ലിവർപൂളിന് നഷ്ടമായിരുന്നു.