ഗർനാചോയ്ക്ക് മുന്നിൽ വലിയ ഓഫർ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Picsart 23 01 17 17 48 44 207

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ ക്ലബ് തുടരുകയാണ്. ഇപ്പോൾ ഗർനാചോക്ക് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഓഫർ വെച്ചതായാണ് വിവരങ്ങൾ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് 20000£ന്റെ വേതന ഓഫർ ഗർനാചോക്ക് നൽകിയിരുന്നു എങ്കിലും ആ ഓഫർ ഗർനാചോ ഏജന്റ് നിരസിച്ചിരുന്നു. ഇപ്പോൾ അതിനേക്കാൾ വലിയ ഓഫർ ആണ് യുണൈറ്റഡ് താരത്തിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

ഗർനാചോ 23 01 17 17 48 30 113

ഗർനാചോയ്ക്ക് ആയി റയൽ മാഡ്രിഡും യുവന്റസും രംഗത്ത് ഉള്ളത് കൊണ്ട് മാഞ്ചസ്റ്റർ ചർച്ചകൾ വേഗത്തിൽ ആക്കുകയാണ്. 18കാരനായ താരത്തിന് 2024വരെയുള്ള കരാർ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ സ്ഥിരാംഗമാണ് ഗർനാചോ. പരിശീലകൻ എറിക് ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ഗർനാചീയെ കാണുന്നത്.