ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നമ്പർ 7 ആകും

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന യുവ അർജന്റീനിയൻ താരം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഏഴാം നമ്പർ ആകും. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു പിന്നാലെ ഒഴിഞ്ഞ നമ്പർ ഏഴ് ജേഴ്സി ഗർനാചോക്ക് നൽകാൻ ആണ് ക്ലബിന്റെ തീരുമാനം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകൻ കൂടെയായ ഗർനാചോയ്ക്ക് ഈ ജേഴ്സി വലിയ ഊർജ്ജവും സന്തോഷം നൽകും.

ഗർനാചോ 23 04 28 18 41 04 767

മുമ്പ് ഡേവിഡ് ബെക്കാം, എഡിസൻ കവാനി,ബ്രയാൻ റോബ്സൺ, ഡ് മരിയ, എറിക് കാന്റോണ എന്നിവരെല്ലാം അണിഞ്ഞ ജേഴ്സിയാണിത്. 2028 വരെ നീണ്ടു നിക്കുന്ന ഒരു പുതിയ കരാർ അടുത്തിടെ ഗർനാചോ യുണൈറ്റഡിൽ ഒപ്പുവെച്ചിരുന്നു. മാത്രമല്ല ഗർനാചോ അർജന്റീനക്കായി കഴിഞ്ഞ ആഴ്ച അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

താരം 18-ാം വയസ്സിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2020ൽ അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ നിന്നായിരുന്നു ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.