പ്രീമിയർ ലീഗിൽ ഇത്തവണ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്പർസിന് ഒരു വിജയം. ഇന്ന് ലണ്ടൺ ഡാർബിയിൽ ഫുൾഹാമിനെ നേരിട്ട സ്പർസ് ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. തീർത്തും കളിയിൽ ആധിപത്യം പുലർത്തിയ സ്പർസ് ആദ്യ പകുതിയിൽ 40ആം മിനുട്ടിലാണ് ലീഡ് എടുത്തത്.
പെനാൾട്ടി ബോക്സിന് പുറത്ത് നടത്തിയ നല്ല നീക്കങ്ങൾക്ക് പിന്നാലെ ഹൊയിബിയേയുടെ ഫിനിഷ് സ്പർസിനെ മുന്നിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതി സ്പർസ് 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ സ്പർസ് 75ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ ഹാരി കെയ്ൻ പ്രീമിയർ ലീഗ് ഓൾ ടൈം ടോപ് സ്കോററുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി.
അവസാനം മിട്രോവിച് ഒരു ഗോൾ മടക്കി എങ്കിലും സ്പർസിനെ വിജയത്തിൽ നിന്ന് തടയാൻ ആയില്ല.
6 മത്സരങ്ങളിൽ 14 പോയിന്റുമായി സ്പർസ് ഇപ്പോൾ തൽക്കാലം ലീഗിൽ രണ്ടാം സ്ഥാനത്താണ്. 8 പോയിന്റുമായി ഫുൾഹാം ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു