Picsart 24 09 21 23 38 39 786

ന്യൂകാസ്റ്റിൽ യുണൈറ്റഡിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചു ഫുൾഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചു ഫുൾഹാം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലണ്ടൻ ക്ലബ് ന്യൂകാസ്റ്റിലിനെ തോൽപ്പിച്ചത്. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ആദാമ ട്രയോറയുടെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ റൗൾ ഹിമനസ് ആണ് ഫുൾഹാമിനു ആയി ആദ്യ ഗോൾ നേടിയത്. തുടർന്ന് 22 മത്തെ മിനിറ്റിൽ മുൻ ആഴ്‌സണൽ താരമായ അലക്‌സ് ഇയോബിയുടെ പാസിൽ നിന്നു മറ്റൊരു മുൻ ആഴ്‌സണൽ താരമായ എമിൽ സ്മിത് റോ ഫുൾഹാമിനു രണ്ടാം ഗോളും സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജേക്കബ് മർഫിയുടെ പാസിൽ നിന്നു ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് സമനിലക്ക് ആയി ന്യൂകാസ്റ്റിൽ നിരന്തരം ശ്രമിച്ചു. എന്നാൽ 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുനിസിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരനായ റീസ് നെൽസന്റെ ഗോളിൽ ഫുൾഹാം ജയം ഉറപ്പിക്കുക ആയിരുന്നു. ആഴ്‌സണലിൽ നിന്നു ലോണിൽ ക്ലബിൽ എത്തിയ താരത്തിന്റെ ആദ്യ ലീഗ് ഗോൾ ആയിരുന്നു ഇത്. അതേസമയം എവർട്ടൺ, ലെസ്റ്റർ സിറ്റി മത്സരം 1-1 നു അവസാനിച്ചപ്പോൾ സമാനമായ സ്‌കോർ തന്നെയാണ് സൗതാപ്റ്റൺ, ഇപ്സ്വിച് മത്സരത്തിലും പിറന്നത്.

Exit mobile version