Picsart 24 09 22 00 07 44 199

ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ ക്രിസ്റ്റൽ പാലസിനോട് ഏറ്റ 4-0 ന്റെ പരാജയത്തിന് കണക്ക് തീർക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾരഹിത സമനില. തങ്ങളുടെ മുൻ ഗോൾ കീപ്പർ ഡീൻ ഹെന്റേഴ്സനു മുമ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ ശ്രമങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ ആയത്. ഡി ലിറ്റ്, ഗെർനാചോ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരുടെ ശ്രമം എല്ലാം ഹെന്റേഴ്സൻ തടഞ്ഞു. ഇടക്ക് ഗെർനാചോയുടെ ശ്രമം ബാറിൽ തട്ടി മടങ്ങിയപ്പോൾ ബ്രൂണോ ഫെർണാണ്ടസിന്റെ റീബോണ്ട് ശ്രമവും പോസ്റ്റിൽ തട്ടി മടങ്ങി.

മത്സരത്തിൽ പന്തിൽ ആധിപത്യം ഉണ്ടായിട്ടും യുണൈറ്റഡിന് ഗോൾ മാത്രം കണ്ടത്താൻ ആയില്ല. ഇടക്ക് എഡി എങ്കെതിയയുടെയും ഇസ്മയില സാറിന്റെയും തുടർച്ചയായ ശ്രമങ്ങൾ തടഞ്ഞ ഒനാന യുണൈറ്റഡ് രക്ഷകനും ആയി. തുടർന്ന് അവസാന നിമിഷങ്ങളിൽ ലഭിച്ച സുവർണാവസരം ഗോൾ ആക്കി മാറ്റാൻ എസെക്ക് ആവാത്തതോടെ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇടക്ക് ലിസാൻഡ്രോ മാർട്ടിനസിന്റെ മോശം ഫൗളിന് റഫറി ചുവപ്പ് കാർഡ് നൽകാത്തത് യുണൈറ്റഡിന് ആശ്വാസം ആയി. നിലവിൽ ഏഴ് പോയിന്റുകളും ആയി യുണൈറ്റഡ് 11 സ്ഥാനത്ത് ആണ്.

Exit mobile version