മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലെ പ്രധാന താരമായി മാറിയ ഫ്രെഡിന്റെ വളർച്ചയുടെ ക്രെഡിറ്റ് തനിക്ക് അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഒലെ വരുന്നത് വരെ ഫോമിലാകാൻ കഴിയാതെ കഷ്ടപ്പെടുക ആയിരുന്നു ഫ്രെഡ്. എന്നാൽ ഒലെയ്ക്ക് കീഴിൽ മികച്ച മിഡ്ഫീൽഡറായി തന്നെ മാറി. ഫ്രെഡിന്റെ വളർച്ചയുടെ ക്രെഡിറ്റ് യുണൈറ്റഡ് ഫസ്റ്റ് ടീം പരിശീലകരായ മൈക്കിൾ കാരിക്കിനും കിറൻ മകെന്നയ്ക്കും ആണ് എന്ന് ഒലെ പറയുന്നു. അവരാണ് ഫ്രെഡിനെ കാര്യമായി ശ്രദ്ധിക്കുന്നത് എന്നും ഒലെ പറഞ്ഞു.
താൻ വരുന്ന സമയത്ത് ഫ്രെഡ് പ്രീമിയർ ലീഗിൽ താളം കിട്ടാതെ കഷ്ടപ്പെടുക ആയിരുന്നു. എന്നാൽ ആ ഫ്രെഡ് അല്ല ഇപ്പോഴത്തെ ഫ്രെഡ്. ഇപ്പോൾ പന്ത് എളുപ്പത്തിൽ നഷ്ടപ്പെടുത്തുന്ന താരമല്ല ഫ്രെഡ്. അടുത്ത് തന്നെ ഫ്രെഡ് ഗോളടിക്കാനും തുടങ്ങും എന്നും എന്നാൽ അത് വലം കാലു കൊണ്ടാകില്ല എന്ന് ഫ്രെഡ് ഓർമ്മിക്കണം എന്നും ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി താൻ 100 മത്സരങ്ങൾ കളിച്ചു എന്നും അധിക താരങ്ങൾക്ക് പറയാൻ ആകില്ല എന്നും അതുകൊണ്ട് തന്നെ ഫ്രെഡിന് അഭിമാനിക്കാം എന്നും ഒലെ പറഞ്ഞു.