പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാൻ ചെൽസി യുവതാരം ഹാവെർട്സിന് കൂടുതൽ സമയം വേണമെന്ന് പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. 21കാരനായ യുവതാരം ചെൽസിയിൽ എത്തിയതിന് ശേഷം മികച്ച ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഹാവേർട്സ് പ്രീമിയർ ലീഗിൽ പുതിയതാണെന്നും പ്രീമിയർ ലീഗിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ സമയം വേണ്ടിവരുമെന്നും ചെൽസി പരിശീലകൻ പറഞ്ഞു. താരത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർ താരത്തിന്റെ കൂടുതൽ സമയം നൽകണമെന്നും താരം എന്താവാൻ പോവുന്നതെന്ന് തനിക്ക് അറിയാമെന്നും ലമ്പാർഡ് പറഞ്ഞു.
എവർട്ടണെതിരായ മത്സരത്തിൽ ചെൽസി തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. മത്സരത്തിൽ യുവതാരം ഹാവെർട്സിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് താരത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബയേർ ലെവർകൂസണിൽ നിന്ന് 71 മില്യൺ പൗണ്ട് മുടക്കിയാണ് ചെൽസി ഹാവെർട്സിനെ സ്വന്തമാക്കിയത്. ചെൽസിയിൽ എത്തിയതിന് ശേഷം താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു.