മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫോസു മെൻസ ഒരു വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. താരത്തിന്റെ കരാർ ഒരു വർഷം കൂടെ പുതുക്കാനുള്ള വ്യവസ്ഥ ഉപയോഗിച്ച് യുണൈറ്റഡ് കരാർ പുതുക്കി. ഈ സീസണിൽ പരിക്ക് കാരണം കളിക്കാനെ കഴിയാതിരുന്ന താരമാണ് ഫോസു മെൻസ. താരത്തിന്റെ പരിക്ക് ഭേദമായപ്പോൾ കൊറോണ കാരണം മത്സരം നടക്കാത്ത അവസ്ഥയുമാണ്.
കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. അതിനു മുമ്പ് ലോണിൽ തന്നെ ക്രിസ്റ്റൽ പാലസിനു വേണ്ടിയും കളിച്ചു. 21കാരനായ ഫോസു മെൻസക്ക് വലിയ ഭാവിയുണ്ടെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഇപ്പോൾ തന്നെ താരം ഹോളണ്ട് ദേശീയ ടീമിന്റെ കളിക്കാരനാണ്. റൈറ്റ്ബാക്കായും ഡിഫൻസീഫ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് ഫോസു മെൻസ.
12 മത്സരങ്ങളിൽ മാഞ്ചസ്റ്ററിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ലൂയി വാൻഹാലിന്റെ കാലത്തായിരുന്നു ഫോസു മെൻസ തന്റെ മാഞ്ചസ്റ്റർ ഡെബ്യൂട്ട് നടത്തിയത്. ഡച്ചുകാരനായ മെൻസ അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററിൽ എത്തിയത്.