ആൻഫീൽഡിൽ ലിവർപൂളിനെ തകർത്ത് നോട്ടിംഗ്ഹാം ഫോറസ്റ്റ്

Newsroom

പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നോട്ടിംഗ്ഹാം ഫോറസ്റ്റ് ചരിത്ര വിജയം ഉറപ്പിച്ചു. ആൻഫീൽഡിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 1969ൽ ആണ് ഇതിനു മുമ്പ് ഫോറസ്റ്റ് ആൻഫീൽഡിൽ ചെന്ന് വിജയിച്ചത്.

Picsart 24 09 14 22 08 13 986

രണ്ടാം പകുതിയിൽ കല്ലം ഹഡ്‌സൺ-ഒഡോയ് ആണ് തകർപ്പൻ ഗോളിലൂടെ വിജയം നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ ലിവർപൂളിനായില്ല.

ഈ തോൽവി ലിവർപൂളിൻ്റെ സീസണിലെ ആദ്യ തോൽവിയെ അടയാളപ്പെടുത്തുന്നു. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങള ലിവർപൂൾ വിജയിച്ചിരുന്നു.