ആസ്റ്റൻ വില്ലയുടെ വലത് ബാക്ക് മാറ്റി കാഷ് ഇനി പോളണ്ട് താരം. മാതാപിതാക്കൾ ഇംഗ്ലീഷുകാർ ആണെങ്കിലും തന്റെ മാതാവിന്റെ പോളണ്ട് പൈതൃകവും രാജ്യത്തിനു ആയി കളിക്കാനുള്ള ആഗ്രഹവും ആണ് വില്ല താരത്തെ പോളണ്ട് പൗരത്വം എടുക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. കാഷിന് പൗരത്വം നൽകാൻ പോളണ്ട് പ്രസിഡന്റ് അടക്കമുള്ള പ്രമുഖർ ഇടപ്പെട്ടിരുന്നു. തനിക്ക് പൗരത്വം നൽകിയതിൽ പോളണ്ട് അധികൃതരോട് നന്ദി രേഖപ്പെടുത്തിയ താരം തനിക്കും കുടുംബത്തിനും ഇത് പ്രധാനപ്പെട്ട ദിനം ആണ് എന്നും പറഞ്ഞു.
പോളണ്ടിനു ആയി തനിക്ക് ആവുന്നത് എല്ലാം ചെയ്യുമെന്ന് പറഞ്ഞ കാഷ് പോളണ്ട് പ്രസിഡന്റിന് പ്രത്യേക നന്ദിയും അറിയിച്ചു. പിന്നീട് കാഷിനെ രാജ്യത്തിലേക്ക് സ്വാഗതം പോളണ്ട് ചെയ്തു പ്രസിഡന്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. സീസണിൽ മികച്ച ഫോമിലുള്ള കാഷ് വില്ലയുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ ആണ്. 2020 തിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിൽ നിന്നു 16 മില്യൺ പൗണ്ടിനു വില്ലയിൽ എത്തിയ കാഷിന് അവരുമായി 5 കൊല്ലത്തെ കരാർ ഉണ്ട്. വരുന്ന നവംബറിൽ തന്നെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കാഷ് പോളണ്ടിനു ആയി അരങ്ങേറും എന്നാണ് സൂചന.