ഫുഡ് ബാങ്കിനെ സഹായിക്കാനായി മാഞ്ചസ്റ്റർ ക്ലബുകൾ ഒരുമിക്കുന്നു

- Advertisement -

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫുഡ് ബാങ്കുകളെ സഹായിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകൾ ഒരുമിക്കുന്നു. കൊറോണ ബാദ കാരണം ഫുഡ്ബാങ്കുകളുടെ പ്രവർത്തനം താളം തെറ്റുന്ന സാഹചര്യത്തിൽ ഏകദേശം ഒരു ലക്ഷം പൗണ്ടോളം സംഭാവന ചെയ്യാനാണ് മാഞ്ചസ്റ്റർ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തീരുമാനിച്ചിരിക്കുന്നത്.

ഏകദേശം 90 ലക്ഷം രൂപയോളം വരും ഈ തുക. രണ്ട് ക്ലബുകളും 50000 പൗണ്ട് വീതമാണ് സംഭാവന ചെയ്യുക. സാധാരണ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ആരാധകർ മത്സര ദിവസങ്ങളിൽ പണം സ്വരൂപിച്ച് ഫുഡ്ബാങ്കുകൾക്ക് നൽകാറുണ്ടായിരുന്നു. അത് ഇപ്പോൾ കൊറൊണ കാരണം മുടങ്ങിയിരിക്കുകയാണ്.

Advertisement