താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് പോയത് പണത്തിനു വേണ്ടി അല്ല എന്നും ഫുട്ബോൾ കളിക്ലാൻ വേണ്ടിയാണെന്നും പോൾ പോഗ്ബ വ്യക്തമാക്കി. 2012ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി കൊണ്ട് പോൾ പോഗ്ബ യുവന്റസിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ പോയത്. എന്നാൽ ഇതിനു കാരണം ഫെർഗൂസണ് തന്നെ വിശ്വാസം ഇല്ലാതിരുന്നത് കൊണ്ടാണെന്ന് പോഗ്ബ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് മിഡ്ഫീൽഡിൽ കളിക്കാൻ ആരും ഇല്ലാതിരുന്നിട്ട് കൂടെ തന്നെ കളിപ്പിക്കാൻ ഫെർഗൂസൺ തയ്യാറായില്ല എന്ന് പോഗ്ബ പറഞ്ഞു. ബ്ലാക്ക്ബേർണിന് എതിരായ മത്സരത്തെ പരാമർശിച്ചാണ് പോഗ്ബ ഈ കാര്യം പറഞ്ഞത്. അന്ന് ഡിഫൻഡറായ റാഫേലിനെയാണ് ഫെർഗൂസൺ മിഡ്ഫീൽഡിൽ കളിപ്പിച്ചത്. അന്നത്തെ ദിവസമാണ് താൻ യുണൈറ്റഡ് വിടാൻ തീരുമാനിച്ചത് എന്നും പോഗ്ബ പറഞ്ഞു