റോയ് ഹോഡ്സണ് പകരക്കരനായുള്ള ക്രിസ്റ്റൽ പാലസിന്റെ അന്വേഷണം ഇപ്പോൾ മുൻ ഡോർട്മുണ്ട് പരിശീലകൻ ലൂസിയൻ ഫാവ്റെയിൽ എത്തിയിരിക്കുകയാണ്. നുനോ സാന്റോസുമായുള്ള പാലസിന്റെ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പാലസ് ഫാവ്റെയിലേക്ക് ശ്രദ്ധ തിരിച്ചത്. 63 കാരനായ ഫാവ്രെ കഴിഞ്ഞ ഡിസംബറിൽ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് പുറത്തായത് മുതൽ ഒരു ചുമതലയും ഏറ്റെടുത്തിട്ടില്ല. ക്ലബും പരിശീലകനും തമ്മിലിള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
പ്രീമിയർ ലീഗിൽ പരിചയമുള്ള ഒരു പരിശീലകനെ ആണ് പാലസ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നുനോയും ഫ്രാങ്ക് ലമ്പാർഡും ഒക്കെയായി പാലസ് നടത്തിയ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. യുവതാരങ്ങളെ വളർത്തുന്നതിൽ പ്രശസ്തനായ ഫാവ്രെ പാലസിന് അനുയോജ്യനായിരിക്കും എന്ന് ക്ലബ് വിലയിരുത്തുന്നു. മുൻ സ്വിസ് താരം കൂടിയായ ഫാവ്രെ ഗ്ലാഡ്ബാച്, ഹെർത ബെർലിൻ, ഫ്രഞ്ച് ക്ലബായ നീസ് എന്നിവരെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.













