ഫബിനോയ്ക്ക് ലിവർപൂളിൽ ദീർഘകാല കരാർ

Newsroom

ലിവർപൂൾ എഫ്സിയുമായി ഫാബിൻഹോ പുതിയ ദീർഘകാല കരാർ ഒപ്പിട്ടു. ചൊവ്വാഴ്ച ലിവർപൂളിന്റെ പ്രീ-സീസൺ പരിശീലന ക്യാമ്പിൽ വെച്ചാണ് മിഡ്ഫീൽഡർ പുതിയ കരാറിൽ ഒപ്പുവെച്ചത്.

“ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതിൽ ഞാൻ സന്തുഷ്ടനാണ്, ഈ ക്ലബിൽ തുടരുക, ലിവർപൂളിനായി കളിക്കുന്നത് തുടരുക എന്നതായിരുന്നു തന്റെ ആവശ്യം. അതുകൊണ്ട് ഞാൻ ശരിക്കും ഈ കരാറിൽ സന്തോഷവാനാണ്” കരാർ ഒപ്പുവെച്ച ശേഷം ബ്രസീലിയൻ താരം പറഞ്ഞു.

കഴിഞ്ഞ മൂന്ന് സീസണുകളിലും ഞാൻ ഇവിടെ വളരെ സന്തോഷവാനായിരുന്നു എന്നും ലിവർപൂളിനൊപ്പം ഇനിയും ഒരുപാട് കിരീടങ്ങൾ നേടുക ആണ് ലക്ഷ്യം എന്നും താരം പറഞ്ഞു.

ഫബിനോ 2018 വേനൽക്കാലത്ത് എഎസ് മൊണാക്കോയിൽ നിന്നണ് ആൻഫീൽഡിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, പ്രീമിയർ ലീഗ് എന്നീ കിരീടങ്ങൾ താരം ലിവർപൂളിനൊപ്പം നേടി. 27-കാരൻ ലിവർപൂളിലെ തന്റെ ആദ്യ മൂന്ന് സീസണിലായി 122 മത്സരങ്ങളിൽ ഇതുവരെ കളിച്ചു.