ഫബിനോക്ക് പരിക്ക്, ലിവർപൂളി‌ന് വലിയ തിരിച്ചടി

ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് വലിയ തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്ഫീൽഡർ ആയ ഫബിനോയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഫബിനോയ്ക്ക് പരിക്കറ്റത്. ബ്രസീലിയൻ താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. താരത്തിന് നിർണായക മത്സരങ്ങൾ നഷ്ടപ്പെടും. ഈ വാരാന്ത്യത്തിൽ എഫ് എ കപ്പ് ഫൈനലിന് ഇറങ്ങാൻ ഒരുങ്ങുക ആയിരുന്നു ലിവർപൂൾ . ഇത് കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും പ്രീമിയർ ലീഗിലെ നിർണായക മത്സരങ്ങളിലും ഫബിനോ പുറത്ത് ഇരിക്കേണ്ടി വരും.