ഫാബിയാൻസ്കിയുടെ പരിക്ക് ഗുരുതരം, വെസ്റ്റ് ഹാമിന് കനത്ത നഷ്ടം

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് കനത്ത തിരിച്ചടിയായി ഗോൾ കീപ്പർ ലൂക്കാസ് ഫാബിയാൻസ്കിയുടെ പരിക്ക്. പരിക്കേറ്റ താരം 3 മാസം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശിക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

ബോൺമൗത്തിന് എതിരായ 2-2 ന്റെ മത്സരത്തിൽ താരം പരിക്കേറ്റ് പിന്മാറുകയായിരുന്നു. 34 വയസുകാരനായ താരം വെസ്റ്റ് ഹാമിന്റെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്ലെയർ ഓഫ് ദി സീസൺ അവാർഡ് ജേതാവാണ് ഫാബിയാൻസ്കി. ഫാബിയാൻസ്കിയുടെ അഭാവത്തിൽ ടീമിലെ രണ്ടാം ഗോളി റോബർട്ടോ ആകും ഇനി ഗോൾ വല കാക്കുക.