ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിൽ വൻ വീഴ്ച്ച വരുത്തിയ എവർടൺ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. വരുമാനത്തിലെ വീഴ്ച്ച കണ്ടെത്തിയതിന് പിറകെ അന്വേഷണം നേരിടുന്ന എവർടണ്, കുറ്റം തെളിയുന്ന പക്ഷം 12 പോയിന്റ് വരെ പ്രിമിയർ ലീഗിൽ നഷ്ടമായേക്കുമെന്ന് “ദ് ടെലിഗ്രാഫ്” റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗ് തന്നെയാണ് ഔദ്യോഗികമായി ഈ നടപടി ശുപാർശ ചെയ്തിരിക്കുന്നത് എന്നും ടെലിഗ്രാഫ് പറയുന്നു. ഇതോടെ നിലവിൽ 16ആം സ്ഥാനത്ത് ഉള്ള ക്ലബ്ബിന് വലിയ തിരിച്ചടി തന്നെ ആവും നടപടി എന്ന കാര്യം സംശയമില്ല.
പ്രിമിയർ ലീഗിന്റെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രകാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വരുത്താവുന്ന സാമ്പത്തിക നഷ്ടത്തിനേക്കാൾ വളരെ കൂടുതൽ ആണ് എവർടൺ വരുത്തിയിരിക്കുന്നത്. 105 മില്യൺ പൗണ്ട് ആണ് പരിധി എങ്കിൽ ഈ കാലയളവിൽ മാത്രം 304മില്യൺ പൗണ്ടിന്റെ ഭീമമായ നഷ്ടമാണ് ക്ലബ്ബ് ഉണ്ടാക്കിയത്. പിന്നീട് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ ഈ കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. കുറ്റം തെളിയുന്ന പക്ഷം കമ്മീഷൻ തന്നെയാണ് വിധി പറയുക എങ്കിലും 12 പോയിന്റ് എടുത്തു മാറ്റുന്ന നടപടി ആണ് പ്രിമിയർ ലീഗ് തന്നെ മുന്നോട്ടു വെച്ചിരിക്കുന്നത് എന്നാണ് ടെലിഗ്രാഫ് ഭാഷ്യം. കനത്ത തുക പിഴ ആയി നൽകുകയോ ട്രാൻസ്ഫർ ബാൻ അടക്കമുള്ള നടപടികളോ എല്ലാം പരിഗക്കുന്നതാണ്. എന്നാൽ കേസിൽ തങ്ങളുടെ നിരപരാധിത്വത്തിൽ ഊന്നി നിൽക്കാൻ തന്നെയാണ് എവർടണിന്റെ നീക്കം. കൊറോണ കാലം അടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു വെക്കാൻ ആണ് അവർ ശ്രമിക്കുന്നത്. നേരത്തെ മാർച്ചിൽ പ്രീമിയർ ലീഗ് തന്നെയാണ് തങ്ങളുടെ റൂളിലെ W.82.2 വിൽ എവർടൻ പിഴവു വരുത്തിയതായി വെളിപ്പെടുത്തിയത്. പ്രീമിയർ ലീഗിൽ നിന്ന് തന്നെ പുറത്തു പോവുന്നതിന് വഴിവെച്ചേക്കും എന്നതിനാൽ നടപടികളെക്കാൾ ക്ലബ്ബ് ഭയപ്പെടുന്നതും പോയിന്റ് വെട്ടിക്കുറക്കൽ തന്നെ ആവും എന്നുറപ്പാണ്.
Download the Fanport app now!