ഗോളടിച്ച് കൂട്ടി വീണ്ടും ന്യൂകാസിൽ!! ടോപ് 4 ഉറപ്പാക്കുന്നു, എവർട്ടൺ റിലഗേഷൻ എന്ന ആശങ്കയിൽ

Newsroom

Picsart 23 04 28 02 03 33 014
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ന്യൂകാസിൽ അടുക്കുന്നു. ഇന്ന് അവർ നിർണായക മത്സരത്തിൽ എവർട്ടണെ എവേ മത്സരത്തിൽ വൻ സ്കോറിന് പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ന്യൂകാസിലിന്റെ വിജയം. ഈ വിജയം ന്യൂകാസിലിനെ 62 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിർത്തുന്നു. ഇനി 6 മത്സരങ്ങൾ മാത്രമെ ലീഗിൽ അവസാനിക്കുന്നുള്ളൂ. അഞ്ചാമതുള്ള ആസ്റ്റൺ വില്ലയെക്കാൾ എട്ടു പോയിന്റിന്റെ ലീഡ്‌.

ഇന്ന് മത്സരത്തിന്റെ 28ആം മിനുട്ടിൽ കാലം വിൽസൺ ആണ് ന്യൂകാസിലിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ജോലിങ്ടൺ ന്യൂകാസിൽ ലീഡ് ഇരട്ടിയാക്കി. മൂന്നു മിനുട്ടുകൾക്ക് ശേഷം കാലം വിൽസൺ വീണ്ടും ഗോൾ നേടി‌ ഇതോടെ ന്യൂകാസിൽ വിജയം ഏതാണ്ട് ഉറപ്പായി. 80ആം മിനുട്ടിൽ മക്നീലിലൂടെ എവർട്ടൺ ഒരു ഗോൾ മടക്കി. പക്ഷെ നിമിഷ നേരം കൊണ്ട് ന്യൂകാസിൽ ജാക്കബ് മർഫിയിലൂടെ നാലാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായി‌.

ന്യൂകാസിൽ 23 04 28 02 03 51 575

ഈ പരാജയത്തോടെ എവർട്ടൺ 33 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി 19ആം സ്ഥാനത്ത് നിൽക്കുകയാണ്. അഞ്ച് മത്സരങ്ങൾ മാത്രം ശേഷം അവർ റിലഗേഷൻ ഭീഷണിയിലാണ്.