എവർട്ടണ് അവസാനം ഒരു വിജയം

Newsroom

Picsart 23 09 24 00 02 39 478
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ എവർട്ടണ് ആദ്യ വിജയം. ആദ്യ 5 മത്സരങ്ങളുൻ വിജയിക്കാൻ ആകാതിരുന്ന എവർട്ടൺ ഇന്ന് ബ്രെന്റ്ഫോർഡിനെ ആണ് തോൽപ്പിച്ചത്. അതും എവേ ഗ്രൗണ്ടിൽ ആയിരുന്നു ഈ വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾ എന്ന ആധിപത്യത്തോടെ തന്നെ അവർ വിജയിച്ചു. ബ്രെന്റ്ഫോർഡിന് അവരുടെ ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

Picsart 23 09 24 00 02 51 850

ആറാം മിനുട്ടിൽ ഡൊകോറെയുടെ ഗോളിൽ എവർട്ടൺ ആണ് ഇന്ന് ആദ്യം ലീഡ് എടുത്തത്. 28ആം മിനുട്ടിൽ ജെൻസൺ ബ്രെന്റ്ഫോർഡിന് സമനില നൽകി. ആദ്യ പകുതി അവസാനിക്കും വരെ സ്കോർ 1-1 എന്ന് തുടർന്നു. രണ്ടാം പകുതിൽ നാലു മിനുട്ടുകൾക്ക് ഇടയിൽ വന്ന രണ്ടു ഗോളുകൾ എവർട്ടണ് വിജയം നൽകി. ആദ്യം 67ആം മിനുട്ടിൽ ടർകവോസ്കിയുടെ ഒരു ഹെഡർ എവർട്ടണെ മുന്നിൽ എത്തിച്ചു. പിന്നാലെ കാൾവട് ലൂയിന്റെ ഗോളും കൂടെ വന്നതോടെ എവർട്ടൺ ജയം ഉറപ്പിച്ചു..

ഈ വിജയത്തോടെ എവർട്ടണ് റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. 6 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി എവർട്ടൺ ഇപ്പോൾ പതിനഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.