എവർട്ടണോടും പരാജയപ്പെട്ട് ചെൽസി

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വീണ്ടും പരാജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് എവർട്ടണെ നേരിട്ട ചെൽസി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനോടും പരാജയപ്പെട്ടിരുന്നു. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല.

ചെൽസി 23 12 10 21 46 28 199

രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഡൊകൂറെയിലൂടെ എവർട്ടൺ ലീഡ് എടുത്തു. ചെൽസി സമനില കണ്ടെത്താൻ ശ്രമിച്ചു എങ്കിലും കാര്യമുണ്ടായില്ല. കളിയുടെ അവസാനം യുവതാരം ലൂയിസ് ഡോബനിലൂടെ എവർട്ടൺ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ എവർട്ടൺ 13 പോയിന്റുമായി 17ആം സ്ഥാനത്ത് നിൽക്കുന്നു. ചെൽസി 19 പോയിന്റുമായി 12ആം സ്ഥാനത്തും നിൽക്കുന്നു.