എവർട്ടനിൽ കാലിടറി ആഴ്സണൽ, ടോപ്പ് 4 പ്രതീക്ഷകൾ അങ്കലാപ്പിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തോൽവി. എവർട്ടൻ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിനെ തോൽപിച്ചത്. തോൽവിയോടെ ആഴ്സണലിന്റെ ടോപ്പ് 4 പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. നിലവിൽ 63 പോയിന്റ് ഉള്ള അവർ തത്കാലം നാലാം സ്ഥാനത്ത് തുടരുമെങ്കിലും നാളെ ചെൽസി ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ അഞ്ചാം സ്ഥാനത്തേക് പിന്തള്ളപ്പെടും.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ എവർട്ടൻ ലീഡ് സ്വന്തമാക്കിയിരുന്നു. എവർട്ടൻ കോർണർ ക്ലിയർ ചെയ്യുന്നതിൽ ആഴ്സണൽ പ്രതിരോധക്കാർക്ക് പിഴച്ചപ്പോൾ എവർട്ടന്റെ വെറ്ററൻ ഡിഫൻഡർ ഫിൽ ജാഗിയേൽക പന്ത് വലയിലാക്കി. പിന്നീട് ഹാൾഫ് ടൈമിന് പിരിയും വരെ കൂടുതൽ പന്ത് കൈവശം വച്ചെങ്കിലും എമറിയുടെ ടീമിന് എവർട്ടൻ പോസ്റ്റിലേക് ഒരു ഷോട്ട് പോലും പായിക്കാനായില്ല.

രണ്ടാം പകുതിയിൽ 2 മാറ്റങ്ങളുമായാണ് ആഴ്സണൽ ഇറങ്ങിയത്. കോലാസിനാച്ചിനെ പിൻവലിച് ഒബാമയാങിനെയും എൽനിനിക് പകരം റംസിയേയും ഇറക്കിയെങ്കിലും കാര്യമായ മാറ്റം ആഴ്സണലിന്റെ കളിയിൽ ഉണ്ടായില്ല. പിന്നീടുള്ള സമയമത്രയും പ്രതിരോധിച്ചു നിന്ന എവർട്ടൻ ഏതാനും മികച്ച അവസരങ്ങളും സൃഷ്ടിച്ചു കളി സ്വന്തമാകുകയായിരുന്നു.