ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ ക്ലബിനെതിരെ കനത്ത് നടപടി. ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്‌എഫ്‌പി) നിയമങ്ങൾ ലംഘിച്ചതിന് ഒരു സ്വതന്ത്ര കമ്മീഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എവർട്ടണിന് 10 പോയിന്റ് കുറക്കാൻ തീരുമാനമായി.
ഈ വിധി നീതിയല്ല എന്നും ഷോക്കിങ് ആണെന്നും എവർട്ടൺ ക്ലബ് പറഞ്ഞു. അവർ ഇതിനെതിരെ അപ്പീൽ നൽകും. ഇതോടെ പ്രീമിയർ ലീഗ് പട്ടികയിൽ 14-ൽ നിന്ന് 19-ാം സ്ഥാനത്തേക്ക് എവർട്ടൺ താഴ്ന്നു. അവസാന സ്ഥാനത്തുള്ള ബേൺലിക്ക് ഒപ്പം ആണ് എവർട്ടൺ ഉള്ളത് ഗോൾ ഡിഫറൻസിൽ മാത്രമാണ് അവർ മുന്നിൽ നിൽക്കുന്നത്.
എഫ്‌എഫ്‌പി നിയമം തെറ്റിച്ചതിന് ഇത്തരമൊരു ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റ് ക്ലബ്ബായി എവർട്ട്ക്ക്ൺ മാറി. പ്രീമിയർ ലീഗ് കാലഘട്ടത്തിൽ ഏതെങ്കിലും കാരണത്താൽ പോയിന്റുകൾ കുറയ്ക്കുന്ന മൂന്നാമത്തെ ക്ലബ്ബാണ് അവർ: 2010-ൽ അഡ്മിനിസ്ട്രേഷനിൽ പ്രവേശിച്ചതിന് പോർട്ട്സ്മൗത്ത് ഒമ്പത് പോയിന്റുകൾ കുറക്കപ്പെട്ടിരുന്നു. 1997-ൽ ഒരു ഗെയിം നിയമവിരുദ്ധമായി മാറ്റിവെച്ചതിന് മിഡിൽസ്ബ്രോയ്ക്ക് മൂന്ന് പോയിന്റും കുറക്കപ്പെട്ടിരുന്നു.