18കാരൻ എവാൻ ഫെർഗൂസണ് ഹാട്രിക്ക്, ബ്രൈറ്റൺ ന്യൂകാസിലിനെ തകർത്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഹാമിനെതിരെ ഏറ്റ പരാജയത്തിൽ നിന്ന് ബ്രൈറ്റൺ ശക്തമായി തിരിച്ചുവന്നു‌. ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ ബ്രൈറ്റണ് ആയി. 18കാരനായ സ്ട്രൈക്കർ എവാൻ ഫെർഗൂസണാണ് ബ്രൈറ്റന്റെ മൂന്ന് ഗോളും നേടി ബ്രൈറ്റണെ നയിച്ചത്.

ബ്രൈറ്റൺ 23 09 02 23 53 35 185

മത്സരം നന്നായി ആരംഭിച്ച ബ്രൈറ്റൺ നിരവധി അവസരങ്ങൾ തുടക്കം മുതൽ സൃഷ്ടിച്ചു‌. 27ആം മിനുട്ടിൽ ആയിരുന്നു ഫെർഗൂസന്റെ ബ്രൈറ്റണായുള്ള ആദ്യ ഗോൾ. ആ ഗോളിന്റെ മികവിൽ ആദ്യ പകുതി ബ്രൈറ്റൺ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ പെനാൾട്ടി ബോക്സിനു പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ഫെർഗൂസൺ തന്റെ രണ്ടാം ഗോൾ കണ്ടെത്തി‌.

Picsart 23 09 02 23 56 50 200

അധികം താമസിക്കാതെ 70ആം മിനുട്ടിൽ എവാൻ ഹാട്രിക്കും പൂർത്തിയാക്കി‌. എവാന്റെ സീനിയർ കരിയറിലെ ആദ്യ ഹാട്രിക്ക് ആണ് ഇത്‌‌. ഈ ഗോൾ ബ്രൈറ്റന്റെ വിജയം ഉറപ്പിച്ചു‌. കാലം വിൽസൺ ന്യൂകാസിലിനായി ഇഞ്ച്വറി ടൈമിൽ ഒരു ഗോൾ നേടി പരാജയഭാരം കുറച്ചു. 4 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ബ്രൈറ്റൺ നാലാം സ്ഥാനത്താണ്. 3 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ പതിനാലാം സ്ഥാനത്താണ്‌‌