നാളെ ക്രിസ്റ്റൽ പാലസിനെ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളിയാണ് മുന്നിൽ ഉള്ളത്. എന്തായാലും വിജയിക്കേണ്ട മത്സരമാണ് നാളെ ക്രിസ്റ്റൽ പാലസിനെതിരെ നടക്കുന്നത്. എന്നാൽ യുണൈറ്റഡിന് ലെഫ്റ്റ് ബാക്കിൽ ഇറങ്ങാൻ ആളില്ല. പ്രധാന ലെഫ്റ്റ് ബാക്കായ ലൂക് ഷോക്കും യുവതാരം ബ്രണ്ടൻ വില്യംസിനും കഴിഞ്ഞ മത്സരത്തിൽ പറ്റിക്കേറ്റിരുന്നു.
ലൂക് ഷോയ്ക്ക് ആങ്കിൾ ഇഞ്ച്വറി ആയതിനാൽ ഒന്നോ രണ്ടോ ആഴ്ച വിശ്രമം വേണ്ടി വന്നേക്കും. ബ്രണ്ടണ് തലയ്ക്കായിരുന്നു പരിക്കേറ്റത്. അതുകൊണ്ട് തന്നെ താരം ഫിറ്റ്നെസ് വീണ്ടെടുത്താലും നാളെ കളിക്കാൻ അനുവദിക്കില്ല. ഇതോടെ ഇനി ലെഫ്റ്റ് ബാക്കായി കളിക്കാൻ ഉള്ളത് ഡാലോറ്റ് ആണ്. എന്നാൽ ഡാലോട്ടിന്റെ ഈ സീസണിൽ പ്രകടനം ഒട്ടും തൃപ്തികരമായിരുന്നില്ല.ഈ സാഹചര്യത്തിൽ യുവതാരമായ ഏഥൻ ലയാർഡിന് പ്രീമിയർ ലീഗ് അരങ്ങേറ്റം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കും.18കാരനായ ഏഥൻ മുമ്പ് യൂറോപ്പ ലീഗയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. റൈറ്റ് ബാക്കാണ് ഏഥൻ എങ്കിലും ലെഫ്റ്റ് ബാക്കിലും കളിക്കാനുള്ള കഴിവുണ്ട്. അവസാന കുറേ കാലമായി ഏഥൻ യുണൈറ്റഡിന്റെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. യുണൈറ്റഡ് അക്കാദമിയിലെ ഏറ്റവും മികച്ച ഫുൾബാക്ക് ആണ് ഏഥൻ.