എറിക്സൺ താമസിയാതെ പരിക്ക് മാറി എത്തും

Newsroom

Picsart 23 03 10 20 31 06 855
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ പരിക്ക് മാറി താമസിയാതെ തിരികെയെത്തും. ഈ വരുന്ന ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞാൽ എറിക്സൺ കളത്തിലേക്ക് മടങ്ങും എന്ന് ടെൻ ഹാഗ് സൂചനകൾ നൽകി. ഈ സീസണിൽ ഡാനിഷ് താരം വീണ്ടും കളിക്കുമെന്ന് മാനേജർ ടെൻ ഹാഗ് സ്ഥിരീകരിച്ചു. പരിക്ക് കാരണം എറിക്സൻ കഴിഞ്ഞ രണ്ട് മാസമായി പിച്ചിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

എറിക്സൺ 23 03 10 20 31 25 221

എറിക്‌സന്റെ പുരോഗതി പോസിറ്റീവാണെന്ന് ടെൻ ഹാഗ് പ്രസ്താവിച്ചു, എന്നാൽ തിരിച്ചുവരവിന് കൃത്യമായ സമയക്രമം നൽകാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് പറഞ്ഞു. ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് എറിക്‌സൻ സെലക്ഷനിൽ ലഭ്യമാകില്ലെന്നും മാനേജർ സ്ഥിരീകരിച്ചു. എന്നാൽ ഏപ്രിൽ അവസാനത്തോടെ വീണ്ടും എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ എത്തും. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു എറിക്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്‌.