അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗ് ക്ലബ്ബുമായുള്ള തന്റെ കരാർ പുതുക്കി. അയാക്സ് പരിശീലകനെ സ്വന്തമാക്കാൻ ടോട്ടൻഹാം ശ്രമം നടത്തുന്നു എന്ന വർത്തകൾക്കിടയിലാണ് പരിശീലകന്റെ കരാർ ക്ലബ് പുതുക്കിയത്. ടെൻ ഹാഗ് കരാർ പുതുക്കിയത് മൗറിനോയെ പുറത്താക്കിയതിന് ശേഷം പുതിയ പരിശീലകനെ കണ്ടെത്താൻ ശ്രമിക്കുന്ന ടോട്ടൻഹാമിന് വമ്പൻ തിരിച്ചടിയാണ്.
പുതിയ കരാർ പ്രകാരം ടെൻ ഹാഗ് 2023 വരെ അയാക്സിൽ തുടരും. പഴയ കരാർ പ്രകാരം ടെൻ ഹാഗ് 2022 വരെ ക്ലബ്ബിൽ തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ കരാർ പ്രകാരം പരിശീലകൻ ഒരു വർഷം കൂടെ അയാക്സിൽ തുടരുമെന്ന് ഉറപ്പായി. 2018ലാണ് ടെൻ ഹാഗ് അയാക്സിന്റെ പരിശീലകനായി ചുമതലയേറ്റത്. നിലവിൽ ഡച്ച് ലീഗിൽ 4 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ അയാക്സ് കിരീടത്തിന് അരികിലാണ്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



