എറിക് ഡയറിന് നാലു മത്സരത്തിൽ വിലക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻ ഹാം താരം എറിക് ഡയർ നാലു മത്സരങ്ങളിൽ പുറത്തിരിക്കേണ്ടു വരും. മൂന്ന് മാസങ്ങൾക്ക് മുമ്പ് നോർവിചും ടോട്ടൻഹാമും തമ്മിൽ നടന്ന എഫ് എ കപ്പ് മത്സരത്തിന് അവസാനം ഗ്യാലറിയിൽ കയറി ആരാധകനെ നേരിട്ട സംഭവത്തിലാണ് എറിക് ഡയറിനെതിരെ നടപടി വന്നത്. 40000 പൗണ്ട് പിഴയും ഒപ്പം നാലു മത്സരങ്ങളിൽ വിലക്കും താരത്തിന് നൽകാനാണ് തീരുമാനമായത്.

നോർവിച് സിറ്റിയോട് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പർസ് അന്ന് അടിയറവ് പറഞ്ഞിരുന്നു. ടോട്ടൻഹാമിന്റെ പ്രകടനത്തിൽ നിരാശയാർന്ന് ആരാധകരിൽ ഒരാൾ ഗ്യാലറിയിൽ ഉള്ള എറിക് ഡയറിന്റെ സഹോദരന് എതിരെ തിരിഞ്ഞതും അമ്മയെ അസഭ്യം പറഞ്ഞതുമാണ് അന്ന് പ്രശ്നങ്ങളിലേക്ക് എത്തിച്ചത്.

മത്സര ശേഷം ഗ്യാലറിയിലേക്ക് ചാടിക്കയറിയ ഡയർ ആരാധകർക്ക് ഇടയിലൂടെ കുതിച്ച് ആരാധകനെ നേരിടുകയായിരുന്നു. ആരാധകനോട് രോഷത്തോടെ പെരുമാറിയ ഡയറെ സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ആണ് അന്ന് മാറ്റിയത്.