പ്രീമിയർ ലീഗ് ക്ലബായ ചെൽസി അവരുടെ പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമം തുടരുകയാണ്. ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ ആയ എൻസോ മരെസ്ക ചെൽസിയുടെ അടുത്ത പരിശീലകനാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. മരെസ്കയും ചെൽസിയും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
മരെസ്ക ചെൽസിയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. ലെസ്റ്റർ സിറ്റിയുമായി ഒരു ഫീ തീരുമാനം ആയാൽ ഈ നീക്കം നടക്കാനാണ് സാധ്യത. 10 മില്യൺ ചെൽസി ലെസ്റ്റർ സിറ്റിക്ക് നൽകേണ്ടി വരും.
ലെസ്റ്റർ സിറ്റിയെ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആക്കാനും പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാനും മരെസ്കയ്ക്ക് ആയിരുന്നു. ഇറ്റാലിയൻ പരിശീലകൻ മുമ്പ് പാർമയെയും മാഞ്ചസ്റ്റർ സിറ്റി അണ്ടർ 23 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.