ഒരു ടെസ്റ്റിന് പകരം 2 ടി20 കളിക്കാം, ഇംഗ്ലണ്ടിനെ സഹായിക്കാൻ ഇന്ത്യ

Indiakohlipant

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിനെ തുടർന്നുണ്ടായ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ നഷ്ടം നികത്താൻ പരിഹാരം മുന്നോട്ടു വെച്ച് ബി സി സി ഐ. ഒരു ടെസ്റ്റിന് പകരം രണ്ട് അധിക ടി20 കളികൾ കളിക്കാമെന്ന് ബിസിസിഐ ഇംഗ്ലണ്ടിനെ അറിയിച്ചു. ഓൾഡ് ട്രാഫോർഡ് ടെസ്റ്റ് റദ്ദാക്കിയതിലൂടെ ഉണ്ടായ നഷ്ടം ഈ രണ്ട് ടി 20 മത്സരങ്ങൾ കൊണ്ടാകുമെന്ന് ഇന്ത്യ പറയുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഈ വാർത്ത സ്ഥിരീകരിച്ചത്.

അടുത്ത വർഷം ഇന്ത്യൻ വൈറ്റ് ബോൾ ടൂർണമെന്റ് കളിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. അപ്പോൾ ആയിരിക്കും ഈ ടി20കൾ കളിക്കുക.

“അടുത്ത ജൂലൈയിൽ ഞങ്ങൾ ഇംഗ്ലണ്ട് സന്ദർശിക്കുമ്പോൾ രണ്ട് അധിക ടി 20 കളിക്കാൻ ഞങ്ങൾ തയ്യാറാണ്. പരമ്പരയിൽ നേരത്തെ നിശ്ചയിച്ച മൂന്ന് ടി20യ്ക്ക് പകരം ഞങ്ങൾ അഞ്ച് ടി 20 കളിക്കും. ഇനി തീരുമാനിക്കേണ്ടത് അവരാണ്, “ഷാ പറഞ്ഞു.

Previous articleIPL 2021: ഐ.പി.എൽ പ്ലേ ഓഫിന് ഇംഗ്ലണ്ട് താരങ്ങൾ ഉണ്ടാവില്ലെന്ന് സൂചന
Next article“ആരെയും ഒന്നും തെളിയിക്കാനില്ല, വിമർശനങ്ങൾ തന്നെ തളർത്തില്ല” – പ്രശാന്ത്